Kerala
പുൽപ്പള്ളി: വയനാട് ചീയമ്പം ചെറിയ കുരിശ് ഭാഗത്ത് പുള്ളിമാനിന്റെ ഇറച്ചിയും തോക്കുമായി കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അഞ്ചു പേരെ വനം വകുപ്പ് അധികൃതർ പിടികൂടി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചീയമ്പം ചെറിയ കുരിശ് ഭാഗത്തു നിന്നാണ് രണ്ടു പുള്ളിമാനുകളുടെ ജഡവും നാടൻ തോക്കും തിരകളുമായി പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി.
കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എൽദോസ് കണിയാംകുടി (54), മീനങ്ങാടി ബ്ലോക്ക് ജനറൽ സെക്രട്ടറി റെജി പുളിങ്കുന്നേൽ (55), ജോസ് മാത്യു (50), സിബി പുറത്തോട്ട് (53), പാറക്കൽ ജോസഫ് സെബാസ്റ്റ്യൻ (ബിജു) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
രാത്രി പട്രോളിംഗിനിടെ വെടിയൊച്ച കേട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത്. വ്യാഴാഴ്ച രാത്രി ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് ഈ മേഖലയിൽ വനംവകുപ്പ് നിരീക്ഷണം നടത്തിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം അടൂർ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങൾ കോണ്ഗ്രസ് പുറത്തുവിടണമെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
സോണിയ ഗാന്ധിയോടൊപ്പം സ്വർണക്കൊള്ളയിലെ പ്രധാന കുറ്റവാളിയായ ഉണ്ണികൃഷ്ണൻ പോറ്റിയും സ്വർണം വാങ്ങിയ വ്യാപാരിയും നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ആരാണു സോണിയാ ഗാന്ധിക്കു പോറ്റിയെ പരിചയപ്പെടുത്തിയത്.
കേരളത്തിലെ സർക്കാരിനെ ഉപയോഗിച്ചു ശബരിമലയിലെ വിലപിടിപ്പുള്ള പുരാവസ്തുക്കളും വിഗ്രഹങ്ങളും കവർന്നതു അന്താരാഷ്ട്ര മാർക്കറ്റിൽ വിൽക്കാനാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
തമിഴ്നാട്ടിലെ പല പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇത്തരത്തിൽ അമൂല്യവസ്തുക്കൾ കടത്താൻ ശ്രമം നടന്നിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
District News
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒന്ന് കോണ്ഗ്രസിന് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭ കക്ഷി ഉപനേതാവും മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിൽ കണ്ട് മഞ്ചേരിയിലെ കോണ്ഗ്രസ് നേതാക്കൾ.
അഞ്ച് സ്ഥിരംസമിതികളിൽ രണ്ടെണ്ണം വനിതാ സംവരണമാണ്. ഇതിൽ ഒരു വനിതാ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോണ്ഗ്രസിന് നൽകാമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചത്. എന്നാൽ മുൻ വൈസ് ചെയർമാൻ വി.പി. ഫിറോസിനായി ജനറൽ സ്റ്റാൻഡിംഗ് കമ്മിറ്റി നൽകണമെന്നായിരുന്നു കോണ്ഗ്രസ് ആവശ്യം.
ഇത് പ്രാദേശിക ലീഗ് നേതൃത്വം നിരാകരിച്ചതോടെയാണ് മഞ്ചേരി കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ഭാരവാഹികളായ കെപിസിസി മെംബർ റഷീദ് പറന്പൻ, ഡിസിസി ഭാരവാഹികളായ അസീസ് ചീരാന്തൊടി, വലാഞ്ചിറ ഷൗക്കത്തലി, അഡ്വ. ബീനാ ജോസഫ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ്, യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, മണ്ഡലം പ്രസിഡന്റ് സുബൈർ വീന്പൂർ എന്നിവർ പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് ആവശ്യം അറിയിച്ചത്.
Kerala
തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തിലിനെതിരെ പാര്ട്ടി കടുത്ത നടപടി എടുക്കണമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി സജന ബി. സാജന്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്ന്ന് പ്രവര്ത്തിക്കേണ്ട സമയമാണിതെന്നും സജന പറഞ്ഞു. ഇനിയും വൈകിയാല് പാര്ട്ടി കനത്ത വില നല്കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല് ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി .വേണുഗോപാല്, സണ്ണി ജോസഫ്, വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ. മുരളീധരന് തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില് രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.